CMDRF

കാന്താരി ഒരു തരി മതി

കാന്താരി ഒരു തരി മതി
കാന്താരി ഒരു തരി മതി

സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു മുളകാണ് നമ്മളുടെ ഈ കാന്താരി. വളരെ ചെറിയ വലിപ്പമുള്ള കാന്താരി മുളകിന് നല്ല എരിവും ഉണ്ട്. ഇന്ത്യയില്‍ മേഘാലയ, ആസ്സാം, കേരള എന്നിവിടങ്ങളിലാണ് ഈ മുളക് കൂടുതലായും ഉല്‍പാദിപ്പിക്കുന്നത്. കേരള വിഭവങ്ങളില്‍ കാന്തരി ഒരു പ്രധാന ഘടകം തന്നെയാണ്. നല്ല എരിവും അതുപോലെ, നല്ല രുചിയും നല്‍കുന്നതിനാല്‍ കാന്തരിയെ മലയാളി അടുക്കളയില്‍ നിന്നും ഒഴിവാക്കാറില്ല. പൊതുവില്‍, മുളക് നല്ലതല്ല എന്നാണ് പറയാറുള്ളത്. എന്നാല്‍, കാന്താരി ഇതില്‍ നിന്നും വ്യത്യസ്തമാണ്. നമ്മള്‍ കഴിക്കുമ്പോള്‍ നമ്മളുടെ ആരോഗ്യവും ഇതിലൂടെ മെച്ചപ്പെടുന്നു എന്നു തന്നെ പറയാം. കാന്താരിമുളകിന്റെ ആരോഗ്യവശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ദഹനം കൃത്യമായ രീതിയില്‍ നടന്നില്ലെങ്കില്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. വയര്‍ ചീര്‍ത്ത് വരുന്നത്, വയറു വേദനിക്ക, ഛര്‍ദ്ദിക്കാന്‍ വരുന്നത്, അസിഡിറ്റി എന്നിവയെല്ലാം ദഹനം കൃത്യമായി നടക്കാത്തതുമൂലം ഉണ്ടാകുന്ന പ്രശ്നമാണ്. കാന്താരിമുളക് ആഹാരത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഇത് ഇത് ഇന്‍സൈംന്റെ ഉല്‍പാദനം കൂട്ടുകയും ഇത് കഴിച്ച ഭക്ഷണം വേഗത്തില്‍ ദഹിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, വേഗത്തില്‍ വിശപ്പ് അനുഭവപ്പെടാനും ഇത് സഹായിക്കും. അതിനാല്‍, കാന്താരിമുളക് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ദഹനത്തെ ത്വരിതപ്പെടുത്താനുള്ള ശേഷി കാന്താരിമുളകിന് ഉള്ളതിനാല്‍ തന്നെ ഇത് രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടാതെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഇത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നല്ലൊരു മാര്‍ഗ്ഗമാണ്. കാന്താരി മുളകില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. അതുപോലെ, പനി ജലദോഷം എന്നീ രോഗാവസ്ഥകളില്‍ നിന്നും മുക്തിനേടാന്‍ സഹായിക്കും. പലരും നല്ല വേദന സംഹാരിയായും കാന്താരിമുളക് ഉപയോഗിക്കാറുണ്ട്. കാന്താരിയില്‍ ധാരാളം വിറ്റമിന്‍സ് അടങ്ങിയിട്ടുണ്ട്. അതുപോലെ, കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഇന്‍സുലിന്‍ ഉല്‍പാദനം കൃത്യമായി നടക്കുന്നതിനും അതിലൂടെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുന്നതിനും അതുപോലെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും കാന്താരിമുളകിന് സാധിക്കും. അതിനാല്‍ തന്നെ ഹൃദയാരോഗ്യം നല്ല രീതിയില്‍ കാത്തു സംരക്ഷിക്കാന്‍ കാന്താരിമുളകിന്റെ ഉപയോഗം ഗുണപ്രദമാണ്. മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് നല്ല ഫലം ലഭിക്കുന്നതിന് സഹായിക്കും. കാന്താരിമുളക് കഴിച്ചാല്‍ നിരവധിയാണ് ഗുണങ്ങള്‍. ഗുണങ്ങള്‍ പോലെ തന്നെ ദോഷവശങ്ങളും ഇതിന് ഉണ്ട്. നമ്മള്‍ നിശ്ചിതമായ അളവിലല്ല കഴിക്കുന്നത് എങ്കില്‍ ഇത് നമ്മളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്നിരിക്കാം. അതുപോലെ, കുട്ടികള്‍ക്ക് ഇത് അമിതമായി നല്‍കാതിരിക്കുന്നതാണ് നല്ലത്. എല്ലായ്‌പ്പോഴും ഒരു ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഉപയോഗിച്ച് തുടങ്ങാം.

Top