CMDRF

മികച്ച തിരിച്ചുവരവ് ; അമ്പരപ്പിച്ച് അംബാനി ഓഹരി

മികച്ച തിരിച്ചുവരവ് ; അമ്പരപ്പിച്ച് അംബാനി ഓഹരി
മികച്ച തിരിച്ചുവരവ് ; അമ്പരപ്പിച്ച് അംബാനി ഓഹരി

നീണ്ട ഇടവേളയ്ക്കു ശേഷം അനില്‍ അംബാനി ഇന്ത്യന്‍ വിപണികളിലെ പ്രധാന ചര്‍ച്ച വിഷയമായി . വിദേശ കോടതില്‍ പാപ്പരത്വം പ്രഖ്യാപിച്ച് അദ്ദേഹം നിലവില്‍ വമ്പന്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. മൂന്നോളം ഗ്രൂപ്പ് കമ്പനികളുടെ കടം കുറച്ചു കഴിഞ്ഞു. റിലയന്‍സ് ക്യാപിറ്റലിനെ ഉടനടി ഹിന്ദുജ ഗ്രൂപ്പിന്റെ ഐഐഎച്ചഎല്ലിന് കൈമാറിയേ്ക്കും. മറ്റു രണ്ടു കമ്പനികളായ റിലയന്‍സ പവര്‍, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ച്ചറുമാണ് നിലവില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഇതില്‍ നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനം റിലയന്‍സ് ഇന്‍ഫ്ര ആണ്. ഏകദേശം 99 ശതമാനം വന്‍ ഇടിവിന് ശേഷം അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 2008 ഓഗസ്റ്റില്‍ റിലയന്‍സ് ഇന്‍ഫ്ര ഓഹരികളുടെ മൂല്യം ഏകദേശം 2,500 രൂപയായിരുന്നു . ഈ ഓഹരികള്‍ ആണ് 2020 ജനുവരി ആയപ്പോഴേക്കും വെറും 25 രൂപയിലേയ്ക്ക് കൂപ്പുകുത്തിയത്.

അനില്‍ അംബാനിയെ വിടാതെ പിന്തുടര്‍ന്ന വിവാദങ്ങളാണ് റിലയന്‍സ് ഇന്‍ഫ്രയേയും തളര്‍ത്തിയത്. ഒരുവേള അദ്ദേഹത്തിന് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍ മക്കളായ ജയ് അനുമോന്‍ അംബാനി, ജയ് അന്‍ഷുല്‍ അംബാനി എന്നിവര്‍ക്കൊപ്പം മികച്ച തിരിച്ചുവരവാണ് ഈ അംബാനി സഹോദരന്‍ കാഴചവയ്ക്കുന്നത്. ഈ മുന്നേറ്റം റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ക്കും വളമായി.

വര്‍ഷങ്ങളുടെ മാന്ദ്യത്തിന് ശേഷം റിലയന്‍സ് ഇന്‍ഫ്ര ഓഹരികളില്‍ വീണ്ടും നിക്ഷേപകരുടെ കണ്ണ് പതിയുന്നുവെന്നു വില നീക്കങ്ങളില്‍ നിന്നു വ്യക്തമാണ്. കഴിഞ്ഞ അഞ്ചു ട്രേഡിംഗ് സെഷനില്‍ മാത്രം 13 ശതമാനം നേട്ടം കൈവരിക്കാന്‍ റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ക്കു സാധിച്ചു. നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത് 207 രൂപ റേഞ്ചിലാണ്. കമ്പനിയുടെ തിരിച്ചുവരവില്‍ ഓഹരി 200 ലെവല്‍ കടക്കുമെന്നു പല വിദഗ്ധരും പ്രവചിച്ചിരുന്നു.

അഞ്ചു വര്‍ഷം കൊണ്ട് ഓഹരി നിക്ഷേപകര്‍ക്ക് 314 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. 2008 ജനുവരി 4 ന് റിലയന്‍സ് ഇന്‍ഫ്രയുടെ ഓഹരി വില 2,514 രൂപയായിരുന്നു. 2020 ജനുവരി 10 ആയപ്പോഴേക്കും ഇത് ഏതാണ്ട് 24.90 രൂപയായി കുറഞ്ഞു. 2020 മാര്‍ച്ചില്‍ ഇത് വീണ്ടും 9.30 രൂപയിലേയ്ക്ക് ഇടിഞ്ഞു. തുടര്‍ന്നു പടിപടിയായി നേട്ടം എത്തിപ്പിടിക്കുകയായിരുന്നു.

2019 ഓഗസ്റ്റില്‍ ഒരാള്‍ ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 4 ലക്ഷം രൂപ കവിയുമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഓഹരി വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം നാലിരട്ടിയായി വര്‍ധിക്കുമായിരുന്നെന്നു സാരം.

Top