യുവത്വം നിലനിർത്തുന്നതിന് ഒരു കിടിലൻ ഹെൽത്തി സ്മൂത്തി…

ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി, ചർമ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിർത്താൻ കൊളാജൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചെറുപ്പം നിലനിർത്താൻ നമ്മെ സഹായിക്കും.

യുവത്വം നിലനിർത്തുന്നതിന് ഒരു കിടിലൻ ഹെൽത്തി സ്മൂത്തി…
യുവത്വം നിലനിർത്തുന്നതിന് ഒരു കിടിലൻ ഹെൽത്തി സ്മൂത്തി…

മ്മുടെ ചർമ്മത്തിനും എല്ലുകൾക്കും അതിന്റെതായ സ്വാഭാവിക ഘടനയും ശക്തിയും നൽകുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. പ്രായമാകുമ്പോൾ സ്വാഭാവിക കൊളാജൻ്റെ അളവ് നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ഇത്തരത്തിൽ കൊളാജൻ ഉൽപാദനം കുറയുന്നത് മൂലം നമ്മുടെ മുഖത്ത് ചുളിവുകളും വരകളും വീഴുകയും, കൂടാതെ ചർമ്മം തൂങ്ങാനുള്ള സാധ്യത കൂടുകയും ചെയ്യും. അതിനാൽ തന്നെ നമ്മുടെ ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി, ചർമ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിർത്താൻ കൊളാജൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചെറുപ്പം നിലനിർത്താൻ നമ്മെ സഹായിക്കും.

യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു സൂപ്പർ ഹെൽത്തി സ്മൂത്തി പരിചയപ്പെടാം…

Also Read: ഉയർന്ന യൂറിക്ക് ആസിഡ് കൊണ്ടു ബുദ്ധിമുട്ടുന്നുണ്ടോ?

മാതളം സ്മൂത്തി

POMEGRANATE SMOOTHIE

വേണ്ട ചേരുവകൾ

മാതളം 1 കപ്പ്
റാസ്ബെറി 3 എണ്ണം
ഓറഞ്ച് ജ്യൂസ് അരക്കപ്പ്
വാഴപ്പഴം 1 എണ്ണം
തെെര് 1 കപ്പ്

തെെരിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ മിക്സ് ചെയ്ത് അടിച്ചെടുക്കുക. ശേഷം അൽപ നേരം തണുക്കാൻ വയ്ക്കുക. എന്നിട്ട് കഴിക്കുക.

വിറ്റാമിൻ സിയും അതുപോലെതന്നെ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ മാതളനാരങ്ങ നമുക്കുണ്ടാകുന്ന വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ഏറെ സഹായിക്കുന്നു. കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കുന്നതിനും മാതളം സഹായകമാണ്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ മാതളം ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ മുഖത്തെ യുവത്വം നിലനിർത്താൻ സഹായിക്കും.

Also Read: ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

മാതളം കൂടാതെ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നമ്മുടെ ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് വളരെ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ എ, നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും. അതേസമയം വിറ്റാമിൻ സി ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും നമ്മെ ഏറെ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Top