റിയാദ്: ഗസയിലെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ചരക്കു കപ്പല്‍ ചെങ്കടലില്‍ മുങ്ങി. ലൈബീരിയന്‍ പതാകയുള്ള, ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് മുങ്ങിയത്.
ഹൂതികളുടെ ആക്രമണത്തില്‍ മുങ്ങുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പല്‍ മുങ്ങിയതിന് പിന്നാലെ ചരക്കു നീക്ക കമ്പനികള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പലില്‍ നാവികന്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് സൈന്യം നാവിക മേഖലയില്‍ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധതത്തിന് ശേഷമുള്ള നാവിക മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. ഗസ വിഷയത്തില്‍ പോരാളി സംഘങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ആക്രമണം തുടങ്ങുന്നത്. ഇതോടെ ഭൂരിഭാഗം കപ്പലുകളും റൂട്ട് മാറ്റിയിരുന്നു.
യമനില്‍ യു.എസ് യു.കെ ആക്രമണം തുടരുന്നുണ്ടെങ്കിലും പിന്‍വാങ്ങാന്‍ ഹൂതികള്‍ തയാറായിട്ടില്ല. ഒരാഴ്ച മുമ്പ് ചെങ്കടലില്‍ ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ആക്രമണം നടത്തിയിരുന്നു. 4 നാവികര്‍ കൊല്ലപ്പെട്ടു. 50 ഓളം കപ്പലുകളെയാണ് ഇതുവരെ ഹൂതികള്‍ ലക്ഷ്യം വച്ചത്.