CMDRF

ബൈക്കുകളിലെത്തിയ സംഘം വീടിനുനേരെ ബോംബ് എറിഞ്ഞു

ബൈക്കുകളിലെത്തിയ സംഘം വീടിനുനേരെ ബോംബ് എറിഞ്ഞു
ബൈക്കുകളിലെത്തിയ സംഘം വീടിനുനേരെ ബോംബ് എറിഞ്ഞു

തിരുവനന്തപുരം: തുമ്പയില്‍ വീടിനുനേരെ ബൈക്കുകളിലെത്തിയ സംഘം നാടന്‍ ബോംബെറിഞ്ഞു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തുമ്പ നെഹ്‌റു ജങ്ഷന് സമീപം രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടന്‍ ബോംബെറിഞ്ഞത്. നെഹ്രു ജങ്ഷന്‍ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. രണ്ട് നാടന്‍ ബോംബുകളില്‍ ഒരെണ്ണം അഖിലിന്റെ കൈയിലാണ് പതിച്ചത്. ഇരുവരയെും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പ കേസില്‍ തടവ് കഴിഞ്ഞ് അടുത്തിടെയാണ് അഖില്‍ പുറത്തിറങ്ങിയതെന്ന് പൊലീസ് പറയുന്നു. സമീപത്തെ വീട്ടില്‍ നിന്ന് പൊലീസ് അക്രമിസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

Top