CMDRF

അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ചു: 4 വിദ്യാർഥികൾ പിടിയിൽ

അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ചു: 4 വിദ്യാർഥികൾ പിടിയിൽ
അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ചു: 4 വിദ്യാർഥികൾ പിടിയിൽ

ലഖ്നോ: അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ. യു.പിയിലെ ആഗ്രയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. അധ്യാപികയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താംക്ലാസ് വിദ്യാർഥികൾക്ക് അധ്യാപിക പ്രത്യേക ക്ലാസുകൾ നൽകിയിരുന്നു. വീട്ടിൽവെച്ച് നടത്തിയിരുന്ന ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട്, ശാരീരിക ബന്ധത്തിലേർപ്പെടാൻ വിദ്യാർഥി അധ്യാപികയെ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തു.

Also Read: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേർ കസ്റ്റഡിയിൽ

അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വിഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, അധ്യാപിക സർക്കാറിന്‍റെ സഹായ കേന്ദ്രത്തിൽ പരാതിപ്പെടുകയും ഇത് പൊലീസിന് കൈമാറുകയുമായിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് അധ്യാപിക പറയുന്നു. കേസിൽ അറസ്റ്റ് ചെയ്ത നാല് വിദ്യാർഥികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ആഗ്ര പൊലീസ് അറിയിച്ചു.

Top