കാരറ്റ് കൊണ്ടൊരു പൊടിക്കൈ, മുട്ടോളം മുടി വളരും

കാരറ്റ് കൊണ്ടൊരു പൊടിക്കൈ, മുട്ടോളം മുടി വളരും
കാരറ്റ് കൊണ്ടൊരു പൊടിക്കൈ, മുട്ടോളം മുടി വളരും

രാണ് തിളക്കവും കരുത്തും മിനുസവുമുള്ള മുടി ആഗ്രഹിക്കാത്തത്. മുടി സംരക്ഷണത്തിന് വേണ്ടി ധാരാളം മാര്‍ഗങ്ങള്‍ ഇതിനകം തന്നെ പരീക്ഷിച്ച് നോക്കിയിട്ടുമുണ്ടാകും. എന്നാല്‍ ഇനി കയ്യിലെ പണം കളയാതെ തന്നെ കരുത്തും, കറുത്ത നിറവും, മിനുസവുമുള്ള മുടി സ്വന്തമാക്കാം. എങ്ങനെയാണെന്നോ കാരറ്റും അതിനൊപ്പം നമ്മുടെ വീടുകളില്‍ തന്നെ ലഭ്യമായ ചേരുവകളും മാത്രം മതി.വൈറ്റമിന്‍ എ, ബി 6, ബി 1, ബി 3, ബി 2, കെ, സി എന്നിവയും നാരുകള്‍, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ബീറ്റാ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കാരറ്റില്‍ അടങ്ങിയിട്ടിണ്ട്. ഈ പോഷകങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാകും. മുടിക്ക് കാരറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി അറിയാം. ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച 2012 ലെ പഠനമനുസരിച്ച്, മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ബയോട്ടിന്‍ പോലുള്ള മൂലകങ്ങളും കാരറ്റില്‍ ഉള്‍പ്പെടുന്നുണ്ട്.

മുടിക്ക് കാരറ്റിന്റെ ചില ഗുണങ്ങള്‍ ഇതാ. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ഒരു പദാര്‍ത്ഥമാണ് വിറ്റാമിന്‍ എ, ഇത് നിങ്ങളുടെ തലയോട്ടിയെ സുഖപ്പെടുത്താനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. വൈറ്റമിന്‍ എയുടെ കുറവ് നിങ്ങളുടെ മുടി വരണ്ടതും കനംകുറഞ്ഞതുമാക്കും എന്നാണ് പറയുന്നത്. അതിനാല്‍, നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ കാരറ്റ് ഉള്‍പ്പെടുത്തുന്നത് മുടികൊഴിച്ചില്‍ ചെറുക്കാന്‍ സഹായിക്കുകയും മുടി വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. കാരറ്റില്‍ കാണപ്പെടുന്ന ബയോട്ടിന്‍ , വിറ്റാമിന്‍ എ തുടങ്ങിയ അവശ്യ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങള്‍ കെറാറ്റിന്റെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. കാരറ്റില്‍ വൈറ്റമിന്‍ സി, ഇ എന്നിവ ഉള്‍പ്പെടുന്നു. ഇത് മുടിക്ക് കരുത്ത് നല്‍കുന്നു. കൂടാതെ, ഈ വിറ്റാമിനുകള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പോഷകങ്ങളുടെ ആഗിരണ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ദിനചര്യയില്‍ കാരറ്റ് ഉള്‍പ്പെടുത്തിയാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീളമുള്ളതും കട്ടിയുള്ളതുമായ മുടി നിങ്ങള്‍ക്ക് ലഭിക്കും. മുടി വളര്‍ച്ചയ്ക്ക് കാരറ്റ് എങ്ങനെ ഉപയോഗിക്കാം മുടിയുടെ വളര്‍ച്ചയ്ക്കായി ഫലപ്രദമായതും എളുപ്പമുള്ളതുമായ കാരറ്റ് ഹെയര്‍ മാസ്‌ക്കാണ് ഇവിടെ പറയുന്നത് . കാരറ്റ്, ഒലിവ് ഓയില്‍, ഉള്ളി, നാരങ്ങ എന്നിവയാണ് ഈ ഹെയര്‍ മാസ്‌ക്ക് തയ്യാറാക്കാന്‍ ആവശ്യം. ഉള്ളിയും കാരറ്റും ചെറിയ കഷ്ണങ്ങളാക്കി പേസ്റ്റ് ആക്കുക. ഈ പേസ്റ്റിലേക്ക് രണ്ട് ടീ സ്പൂണ്‍ നാരങ്ങ നീരും, ഒലീവ് ഓയിലും ചേര്‍ക്കുക. തലയില്‍ തേയ്ക്കുക. 15 മിനിറ്റ് നേരം വെയ്ക്കുക. ഷാംപൂ ഉപയോഗിച്ച് ഇത് കഴുകാം.

Top