മോസ്‌കോ: റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം.
ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിഅറിയിച്ചു.
Also Read: ആകാശത്തുവെച്ച് റോപ്പ് പൊട്ടി, ഹെലികോപ്റ്റർ താഴെവീണ് തകർന്നു; വീഡിയോ
1960കളില്‍ രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയല്‍രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റര്‍ റഷ്യയിലെ കംചത്കയില്‍ തകര്‍ന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്‌കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്‌കയില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറും ആണ് ഈ പ്രദേശം.