ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി, ഗതാഗതം നിർത്തിവച്ചു

നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി അടക്കമുള്ളവ പുറത്ത് കാണുന്ന രീതിയിലുള്ള കുഴിയാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്

ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി, ഗതാഗതം നിർത്തിവച്ചു
ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി, ഗതാഗതം നിർത്തിവച്ചു

വൈശാലി: ബിഹാറിലെ വൈശാലിയിലെ ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി. അതേസമയം എൻഎച്ച് 31 ലെ മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്. എന്നാൽ പാലം നിർമ്മിച്ചിട്ട് അധിക കാലമായില്ലെന്നാണ് റിപ്പോർട്ട്. ചപ്രയേയും ഹാജിപൂരിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ കുഴി കണ്ടെത്തിയതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തലാക്കി. നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി അടക്കമുള്ളവ പുറത്ത് കാണുന്ന രീതിയിലുള്ള കുഴിയാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

Also Read: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെ കവിതയ്ക്ക് ജാമ്യം

നാട് നന്നാക്കിയതാണ്, പക്ഷെ നടുവിലൊരു കുഴി

അതേസമയം തിങ്കളാഴ്ചയാണ് പാലത്തിൽ വലിയ കുഴി രൂപപ്പെട്ടത്. ആർജെഡി എംഎൽഎ മുകേഷ് റോഷൻ വിശദമാക്കുന്നത് റോഡിന് നടുവിലായാണ് കുഴിയെന്നാണ് . എന്നാൽ ആറ് മാസം മുൻപാണ് ഈ പാലം പ്രവർത്തന സജ്ജമായതെന്നാണ് എംഎൽഎ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. പക്ഷെ ഇപ്പോഴും പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 20ഓളം പാലങ്ങളാണ് ബീഹാർ സംസ്ഥാനത്ത് തകർന്നിട്ടുള്ളത്.

Also Read: വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം

ബീഹാറിന് ബ്രിഡ്ജ് ശാപമോ

ഗംഗാ നദിക്ക് കുറുകെ ബീഹാറിൽ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം നേരത്തെ തന്നെ തകർന്നിരുന്നു. അതേസമയം മൂന്നാം തവണയാണ് ഇതേ പാലം തകർന്നത്. 2023 ജൂൺ 5നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാ​ഗം തകർന്നിരുന്നു. എന്നാൽ തകർന്നത്പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് . 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോ​ഗമിച്ചിരുന്നത്. നേരത്തെ കനത്ത വെള്ളപ്പൊക്കത്തിൽ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു.സംസ്ഥാനത്ത് നിരന്തരമായി ഇങ്ങനെ ഒന്നിലധികം പാലങ്ങൾ തകർന്ന സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു.

Also Read: മൂത്രമൊഴിച്ചതിന് ജോലി പോയ ജീവനക്കാരന് 12.5കോടി നഷ്ടപരിഹാരം വേണം!

നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് സമർപ്പിച്ച ഹർജിയിലായിരുന്നു ഇത്.

Top