കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീട് കുത്തിത്തുറന്ന് 20 പവന് മോഷ്ടിച്ചു. ഗാന്ധിനഗര്‍ ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഇന്നു രാവിലെ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു രണ്ടു നില വീടിന്റെ മുന്‍ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.