മസ്‌കറ്റ്: ഒമാനില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2,200 കുപ്പി മദ്യം. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വീട്ടില്‍ നിന്നാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 2,300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒമാന്‍ കസ്റ്റംസിന്റെ കംപ്ലയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ബര്‍ക്കയിലെ ഒരു വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്തത്. സാബിലെ ഒരു ഫാം പരിശോധിച്ചതില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നിയമ നടപടികള്‍ പുരോഗമിക്കുകയാണന്ന് അധികൃതര്‍ അറിയിച്ചു.