വയനാട്ടിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ കാട്ടിൽ തുറന്നുവിട്ടു

വയനാട്ടിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ കാട്ടിൽ തുറന്നുവിട്ടു
വയനാട്ടിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ കാട്ടിൽ തുറന്നുവിട്ടു

കല്‍പ്പറ്റ: വയനാട് മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു. ഇന്ന് രാവിലെയാണ് മുത്തങ്ങ ഉൾവനത്തിൽ പുലിയെ തുറന്ന് വിട്ടത്. നിരവധി വളർത്ത് മൃഗങ്ങളെ പുലി പിടികൂടിയതിനെ തുടർന്ന് നല്ലന്നൂരിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിൽ ഇന്നലെ വൈകിട്ടോടെ പുലി കുടുങ്ങുകയായിരുന്നു. ആറ് വയസോളം പ്രായമുള്ള ആണ്‍ പുലിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.

പുലിയെ പിടികൂടിയ കൂട്ടിൽ തന്നെ ഉള്‍വനത്തില്‍ വനംവകുപ്പിന്‍റെ വാഹനത്തില്‍ എത്തിക്കുകയായിരുന്നു. വനംവകുപ്പ് ജീവനക്കാര്‍ സമീപത്തായി മറ്റു വാഹനങ്ങളിലും ഇരുന്നു. ഇതിനിടയിൽ പുലിയുടെ കൂട് തുറന്നു. കൂട് തുറന്ന ഉടനെ പുലി പുറത്തേക്കിറങ്ങി ഉള്‍വനത്തിലേക്ക് വേഗത്തില്‍ പോവുകയായിരുന്നു. ഉള്‍വനമേഖലയിലായതിനാലും ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാലും പുലി ഇനി നാട്ടിലേക്കിറങ്ങില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

Top