പാലക്കാട്: കമ്പി വേലിയില്‍ കുടുങ്ങിയ പുലി ചത്തു. പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. പുലിയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മയക്കുവെടി വെച്ചതില്‍ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും ആറു മണിക്കൂറോളമാണ് കമ്പി വേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടിയിരുന്നത്. വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്.
ഉണ്ണികൃഷ്ണന്‍ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെയാണ് കമ്പിവേലിയില്‍ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയില്‍ കുടുങ്ങിയിരുന്നത്.