വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം, സ്‌നേഹം ത്യാഗമാണ്; സാമന്ത

സാമന്ത പ്രഭുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടര വര്‍ഷത്തിനുശേഷമാണ് നാഗ ചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം, സ്‌നേഹം ത്യാഗമാണ്; സാമന്ത
വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം, സ്‌നേഹം ത്യാഗമാണ്; സാമന്ത

ടന്‍ നാഗ ചൈതന്യയുടേയും നടി ശോഭിത ധൂലിപാലിയയൂടെയും വിവാഹ നിശ്ചയം നടന്നത് അടുത്തിടെയാണ്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടര വര്‍ഷത്തിനുശേഷമാണ് നിലവിൽ നാഗ ചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഈ വിവാഹനിശ്ചയത്തിന് പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

അതേസമയം സൗഹൃദത്തേയും ബന്ധങ്ങളേയും സ്‌നേഹത്തേയും കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സാമന്ത പോസ്റ്റ് ചെയ്തത്. എന്നാൽ താരം പങ്കുവെച്ച ഓരോ വാക്കും നാഗചൈതന്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചിലപ്പോള്‍ സ്‌നേഹം നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുമെന്നും എന്നാല്‍ നമുക്ക് അത് തിരിച്ചുനല്‍കാന്‍ മറുവശത്തുള്ള വ്യക്തിക്ക് ചിലപ്പോള്‍ സാധിക്കില്ലെന്നും സാമന്ത പോസ്റ്റില്‍ പറയുന്നു.

Also Read: എന്ത് ക്യൂട്ട് ആണിത് ! 93 മില്ല്യൺ വ്യൂ , വീഡിയോ വൈറൽ

സാമന്തയുടെ കുറിപ്പ് ഇങ്ങനെ..

ഒരുപാട് ആളുകള്‍ തങ്ങളുടെ സൗഹൃദത്തേയും ബന്ധങ്ങളേയും പരസ്പരപൂരകങ്ങളായി കാണുന്നു. അതിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. അവർ പരസ്പരം സ്‌നേഹം പങ്കിടുന്നു. ഞാന്‍ സ്‌നേഹം നല്‍കുമ്പോള്‍ നിങ്ങളും അത് തിരിച്ചുനല്‍കുന്നു. മറുവശത്തുള്ള വ്യക്തിക്ക് സ്‌നേഹം തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും അവരെ നമ്മള്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠമാണ്. എന്നാൽ പരസ്പരം സ്‌നേഹിച്ചു തുടങ്ങയിതില്‍ നിന്ന് നീ തിരിച്ചു സ്‌നേഹിക്കുന്നതുവരെ ഞാന്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കും എന്ന അവസ്ഥയിലേക്ക് അത് എത്തിച്ചേരുന്നു. യഥാർത്ഥത്തിൽ സ്‌നേഹം ത്യാഗമാണ്. നിങ്ങള്‍ നല്‍കുന്ന അതേ അളവിലുള്ള സ്‌നേഹം തിരിച്ചുതരാന്‍ എനിക്ക് കഴിയാതിരുന്നിട്ടും എന്നെ സ്‌നേഹിക്കുന്ന ആളുകളോട് ഒരുപാട് നന്ദി.-സാമന്ത പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Also Read: മീശ’ ഷൂട്ടിങ് പൂർത്തിയായി

അതേസമയം നടനും സാമന്തയുടെ മുൻ ഭർത്താവുമായിരുന്ന നാഗചൈതന്യയുടെ വിവാഹനിശ്ചയത്തിന് പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും ചര്‍ച്ചയായിരുന്നു. ഇത് ‘സമാധാനത്തിന്റേയും നിശബ്ദതയുടേയും മ്യൂസിയം’ എന്നെഴുതിയ ഹൂഡി ധരിച്ചുള്ള ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തത്.

Top