അല്പം മര്യാദയൊക്കെയാവാം.. കാമറമാനെ പിടിച്ചു തള്ളുന്ന രൺബീർ കപൂറിന്റെ വിഡിയോ വൈറലാവുന്നു

ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം തിരിച്ചു പോകുന്നതിനിടെയാണ് ഈ സംഭവം.

അല്പം മര്യാദയൊക്കെയാവാം.. കാമറമാനെ പിടിച്ചു തള്ളുന്ന രൺബീർ കപൂറിന്റെ വിഡിയോ വൈറലാവുന്നു
അല്പം മര്യാദയൊക്കെയാവാം.. കാമറമാനെ പിടിച്ചു തള്ളുന്ന രൺബീർ കപൂറിന്റെ വിഡിയോ വൈറലാവുന്നു

ലപ്പോഴായും ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു യുവ താരമാണ് രൺബീർ കപൂർ. നടന്റെ സിനിമകൾ മാത്രമല്ല അഭിമുഖങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെക്കാറുണ്ട്.

ഫോട്ടോ എടുക്കാൻ വന്ന ഒരു കാമറമാനെ പിടിച്ചു തള്ളുന്ന നടന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം തിരിച്ചു പോകുന്നതിനിടെയാണ് ഈ സംഭവം.

Also Read: ഈ ‘പണി’ തകർത്തു

ആലിയയുടെ ചിത്രങ്ങൾ കാറിനുള്ളിൽ കടന്നു കയറി പകർത്താൻ ശ്രമിച്ച കാമറ മാനെയാണ് രൺബീർ പിടിച്ച് തള്ളിയത്. വിഡിയോ വൈറലായതോടെ കാമറമാനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് വിഡിയോക്ക് അധികം വരുന്ന കമന്റുകളും.

Top