കോഴിക്കോട്: ചിക്കന്‍ ബര്‍ഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബര്‍ഗറിലാണ് പുഴുവിനെ കിട്ടിയത്. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി.