ചൈന വൻമതിൽ കാണാൻ സഞ്ചാരികളുടെ നീണ്ടനിര

ചൈന വൻമതിൽ കാണാൻ സഞ്ചാരികളുടെ നീണ്ടനിര
ചൈന വൻമതിൽ കാണാൻ സഞ്ചാരികളുടെ നീണ്ടനിര

രോ വർഷവും ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് ചൈന വൻമതിൽ. ലോകത്തിലെ 7 മഹാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചൈനാ വൻമതിൽ കാണാൻ ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചൈന വൻമതിലിന്റെ ഒരു ദൃശ്യമാണ്. സഞ്ചാരികളാല്‍ നിറഞ്ഞ ചൈന വൻമതിലിൻ്റെ ഈ ദൃശ്യങ്ങൾ ഏറെ ആകർഷകമാണ്. എണ്ണിത്തിട്ടപ്പെടുത്താൻ ആകാത്ത വിധം ആളുകൾ നിറഞ്ഞിരിക്കുന്ന ഈ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

ചൈനീസ് ബ്ലോഗറായ ചെൻ എന്ന വ്യക്തിയാണ് ഈ വീഡിയോ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ആളുകൾ മതിൽ കയറുന്നതിൽ നിന്നാണ് വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് ജനത്തിരക്ക് മൂലം ആളുകൾക്ക് മുൻപോട്ട് പോലും നീങ്ങാൻ ആവാതെ ഉറുമ്പുകൂട്ടം അരിച്ചരിച്ചു പോകുന്നത് പോലെയാണ് വിനോദസഞ്ചാരികൾ മതിലിനു മുകളിലൂടെ നീങ്ങുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നെറ്റിസൺസും വിനോദസഞ്ചാരികളെ ഉറുമ്പുംകൂട്ടത്തോടെ ഉപമിച്ചു.

ചൈനയിൽ പൊതുഅവധി ദിവസങ്ങൾ ഉണ്ടായാൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അവസ്ഥ ഇതാണെന്നും അതിനാൽ ആരെങ്കിലും ചൈനയിലെ ഏതെങ്കിലും സ്ഥലം കാണാൻ പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടുത്തെ പൊതുഅവധി ദിവസങ്ങൾ ഒഴിവാക്കണമെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ 10 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

Top