പാലിയേക്കര ടോള്‍ പ്ലാസയില്‍ കാറിനെ വലിച്ചിഴച്ച് ലോറി

പാലിയേക്കര ടോള്‍ പ്ലാസയില്‍ കാറിനെ വലിച്ചിഴച്ച് ലോറി

പാലിയേക്കര: പാലിയേക്കര ടോള്‍ പ്ലാസയില്‍ കാറിനെ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി. ഇന്നലെയായിരുന്നു സംഭവം. മീറ്ററുകളോളം ദൂരം ടോറസ് ലോറി കാറിനെ പിന്നിലേക്ക് നിരക്കി കൊണ്ട് പോവുകയായിരുന്നു. ടോള്‍ ഗേറ്റിലേക്ക് എത്തിയ ലോറി മതിയായ ടോള്‍ ബാലന്‍സില്ലാത്തതിനാല്‍ പിന്നിലേക്ക് എടുത്തു. പിന്നില്‍ നിര്‍ത്തിയിട്ട കാര്‍ ശ്രദ്ധിക്കാതെയാണ് ലോറി ഡ്രൈവര്‍ വാഹനം പിന്നിലേക്ക് എടുത്തത്. കാര്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Top