ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.3 തീവ്രത രേഖപ്പെടുത്തി

റാപ്പാറിൽ നിന്ന് 12 കിലോമീറ്റർ തെക്ക്- പടിഞ്ഞാറാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം

ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.3 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.3 തീവ്രത രേഖപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ 10.05ഓടെയാണ് ഭൂചലനം. റാപ്പാറിൽ നിന്ന് 12 കിലോമീറ്റർ തെക്ക്- പടിഞ്ഞാറാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ മാസം സൗരാഷ്ട്ര-കച്ച് മേഖലയിൽ രേഖപ്പെടുത്തിയ മൂന്നിൽ കൂടുതൽ തീവ്രതയുള്ള നാലാമത്തെ ഭൂചലനമാണിത്. ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (ജിഎസ്ഡിഎംഎ) യുടെ കണക്കനുസരിച്ച് കഴിഞ്ഞ 200 വർഷത്തിനിടെ ഒമ്പത് വലിയ ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

2001 ജനുവരി 26 നുണ്ടായ കച്ച് ഭൂചലനം കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ഭൂചലനവും ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ രണ്ടാമത്തെ ഭൂചലനവുമാണ്. ഭൂചലനത്തിൽ 6.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. കച്ചിലെ ഭചൗവിനടുത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Top