CMDRF

തൃശ്ശൂരിലെ മുഖ്യ ചര്‍ച്ച വികസനം, ഇന്നസെന്റിന്റെ ചിത്രം ഫ്‌ലക്‌സില്‍ ഉപയോഗിച്ചതില്‍ അനൗചിത്യമില്ല; സുരേഷ് ഗോപി

തൃശ്ശൂരില്‍ പൂര വിവാദം തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചര്‍ച്ച വികസനമാണ്. ഇന്നസെന്റിന്റെ ചിത്രം ഫ്‌ലെക്‌സില്‍ ഉപയോഗിച്ചതില്‍ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും സുരേഷ് ഗോപി പ്രതികരിച്ചു. പൂരത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ട്. ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്.

ബിജെപി – സിപിഎം അന്തര്‍ധാരയെന്ന ആരോപണത്തില്‍ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നല്‍കി. സിപിഐഎമ്മിന്റെ കാര്യം സിപിഐഎം നോക്കിക്കോളും. മുരളീധരന്‍ കോണ്‍ഗ്രസിന്റെ കാര്യം നോക്കുക. സിപിഐഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരന്‍ അവിശ്വസിക്കേണ്ടതില്ല.

ഇന്നസെന്റ് ചിത്രം ഫ്‌ലക്‌സ് ബോര്‍ഡില്‍ ഉപയോഗിച്ചതില്‍ അനൗചിത്യം തോന്നിയില്ല. ഫ്‌ലക്‌സ് ബോര്‍ഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല. ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പരാതി ഉയര്‍ന്നാല്‍ അത് പിന്‍വലിക്കുന്നതും ഫ്‌ലക്‌സ് ബോര്‍ഡ് വയ്ക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ടോവിനോയുടെ ചിത്രം ഉപയോഗിച്ചതില്‍ മന്ത്രിയായിരുന്ന ആള്‍ക്ക് അനൗചിത്യം തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Top