CMDRF

ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു
ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

ബംഗ്‌ളൂരു : കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്‌ലിന്‍(22) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവല്‍സിന്റെ എ സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അര്‍ദ്ധരാത്രി 12.45 ഓടെയാണ് സ്വകാര്യബസ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

Top