അബുദാബി: അബുദാബിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ സ്വദേശി പ്രണവ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു. എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകനാണ്.
ഞായറാഴ്ച പുലര്‍ച്ചെ ദുബൈയിലുള്ള സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെ അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കുടുംബസമേതം അബുദാബിയില്‍ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. അബുദാബിയില്‍ വിദ്യാര്‍ത്ഥിയാണ് പ്രണവ്. സഹോദരി: ശീതള്‍.