വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ സെട്രൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം

വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു
വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ: നടന്നുവരു​മ്പോൾ പിറകോട്ടെടുടത്ത വാഹനമിടിച്ച്​ ഗുരുതര പരിക്കേറ്റ്​ ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്.​ ബുറൈദ സെട്രൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

ALSO READ: അ​ന​ധി​കൃ​ത ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റി

വർഷങ്ങളായി ബുറൈദയിൽ തുന്നൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. കടയിൽനിന്ന്​ സാധനങ്ങളും വാങ്ങി കൂട്ടുകാരനോടൊപ്പം വരുമ്പോൾ ബുറൈദ ലേഡീസ് മാർക്കറ്റിൽ വെച്ച്​ അവരെ മറികടന്നുപോയ സ്വദേശിയുടെ ലാൻഡ്​ ക്രൂയിസർ അപ്രതീക്ഷിതമായി പിന്നോ​ട്ടെടുക്കുകയായിരുന്നു. അതിവേഗം റിവേഴ്​സിൽ വന്ന വാഹനം മുഹമ്മദ്​ റാഫിയെ ഇടിച്ചുതെറിപ്പിച്ചു. ഉടനെ ആശുപതിയിൽ എത്തിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു.

Top