CMDRF

ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ വിജയിച്ച് മലയാളി

ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ വിജയിച്ച് മലയാളി
ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ വിജയിച്ച് മലയാളി

ലണ്ടന്‍: ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ സിറ്റിങ് സീറ്റായ ആഷ്‌ഫോര്‍ഡ് പിടിച്ചെടുത്ത് മലയാളി. ലേബര്‍പാര്‍ടി സ്ഥാനാര്‍ഥിയായാണ് മലയാളിയായ സോജന്‍ ജോസഫിന്റെ വിജയം. സോജന്‍ 15,262 വോട്ടും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഡാമിന്‍ ഗ്രീന്‍ 13,483 വോട്ടുമാണ് നേടിയത്. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്ത് എത്തുന്നത്.

ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബ്രൈറ്റ ജോസഫ്. മക്കള്‍: ഹാന്ന, സാറ, മാത്യു.

Top