ബ്രിസ്ബൻ: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബോണോഗിനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഗോൾഡ്‍കോസ്റ്റിൽ റൊബീന ഹോസ്പിറ്റലിൽ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിൻ (21) ആമ് മരിച്ചത്.
Also Read:ഭാഗ്യലക്ഷ്‌മിക്ക് ഭീഷണി സന്ദേശം; ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ ഉപദ്രവിക്കും
വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ബഞ്ചമിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സുഹൃത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.