ബെംഗളൂരു: ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിന്‍ നസീര്‍(24) ആണ് മരിച്ചത്. ഡൊംലൂര്‍ മേല്‍പാലത്തിന് സമീപം ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിനെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോറമംഗലയിലെ ബന്ധുവിനെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് അപകടം നടന്നത്. മൃതദേഹം എഐകെഎംസിസിയുടെ സഹായത്തോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Also Read: മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു, മരണകാരണം കണ്ടെത്തണം: സണ്ണി ജോസഫ്
അബ്ദുല്‍ നസീര്‍-ബല്‍ക്കീസ് നസീര്‍ ദമ്പതികളുടെ മകനാണ് ജിഫ്രിന്‍. സബാഹ് മുഹമ്മദ്, ജസ്ന നസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മാന്യത ടെക് പാര്‍ക്കില്‍ പ്രോഗ്രാം അനസൈസറായി ജോലി ചെയ്യുകയായിരുന്നു ജിഫ്രിന്‍ നസീര്‍.