CMDRF

കൊട്ടാരക്കരയില്‍ ചാരായവും കോടയുമായി ഒരാള്‍ അറസ്റ്റില്‍

പരിശോധനയിലാണ് രണ്ട് ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയുമായി ഇയാള്‍ പിടിയിലായത്

കൊട്ടാരക്കരയില്‍ ചാരായവും കോടയുമായി ഒരാള്‍ അറസ്റ്റില്‍
കൊട്ടാരക്കരയില്‍ ചാരായവും കോടയുമായി ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയില്‍ ചാരായവും കോടയുമായി ഒരാള്‍ അറസ്റ്റില്‍. ഇളമാട് സ്വദേശി ശശിധരന്‍ (55) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍ സിയും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയുമായി ഇയാള്‍ പിടിയിലായത്.

പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ രാജേഷ്.കെ.എസ്സ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അനീഷ് ടി.എസ്സ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഖില്‍.എം.എച്ച്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അജയകുമാര്‍.എം.എസ്സ് എന്നിവരും പങ്കെടുത്തു.

Top