CMDRF

കൂലിപ്പണിയുണ്ടെന്ന് പറഞ്ഞ് തൊഴിലാളിയെ കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കൂലിപ്പണിയുണ്ടെന്ന് പറഞ്ഞ് തൊഴിലാളിയെ കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കൂലിപ്പണിയുണ്ടെന്ന് പറഞ്ഞ് തൊഴിലാളിയെ കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

വളപട്ടണം: കൂലിപ്പണിയുണ്ടെന്ന് പറഞ്ഞ് തൊഴിലാളിയെ കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമണ്ണ സ്വദേശി പ്രശാന്താണ് വളപട്ടണം പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടുകാരനായ പൊന്നന്റെ പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. പുതിയ തെരുവില്‍ പണിയുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പൊന്നനെ കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോള്‍ മണ്ണ് മാറ്റാനുള്ള ഉപകരണം വാടകയ്ക്ക് വാങ്ങാന്‍ പൊന്നനെ കടയിലേക്ക് അയക്കുകയായിരുന്നു.

സഞ്ചിയിലുണ്ടായിരുന്ന പണവും സ്വര്‍ണവും മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊന്നന്‍ വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രശാന്തിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Top