CMDRF

മുണ്ടക്കൈയിൽ ജനകീയ തിരച്ചിൽ തുടങ്ങി; കണ്ടെത്താനുള്ളത് 130 പേരെ

മുണ്ടക്കൈയിൽ ജനകീയ തിരച്ചിൽ തുടങ്ങി; കണ്ടെത്താനുള്ളത് 130 പേരെ
മുണ്ടക്കൈയിൽ ജനകീയ തിരച്ചിൽ തുടങ്ങി; കണ്ടെത്താനുള്ളത് 130 പേരെ

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ജനകീയ തിരച്ചിൽ തുടങ്ങി. ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ട് മണിയോടെ തിരച്ചിൽ തുടങ്ങി. ആറ് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. രജിസ്റ്റർ ചെയ്ത ശേഷമാണ് തിരച്ചിലിനായി ആളുകളെ ദുരന്തമേഖലയിലേക്ക് വിടുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല.

130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും എയർലിഫ്റ്റിലൂടെ പുറത്തെടുത്തിരുന്നു. കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ അന്ന് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, ഔദ്യോഗിക കണക്കുകളിൽ മരണം 229 ആയി. 400ലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

ഇന്നലെ ദുരന്തമേഖലയിലും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെുമെത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രെ ആ​ശ്വ​സി​പ്പി​ച്ചു. ഉച്ചയോടെയാണ് കൽപറ്റയിൽ നിന്ന് റോഡ് മാർഗം മുണ്ടക്കൈയിലെത്തിയത്. പിന്നീട് പ്ര​ധാ​ന​മ​ന്ത്രി മേ​പ്പാ​ടി സെ​ന്റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി. ഇ​ര​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി അ​ദ്ദേ​ഹം നേ​രി​ൽ സം​സാ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ക്യാ​മ്പി​ലു​ള്ള​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഉ​ച്ച​ക്ക് മൂ​ന്നോ​ടെ മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.

Top