തിരുവനന്തപുരം: പാപ്പനംകോട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ സ്ഥാപന ജീവനക്കാരി വൈഷ്ണവ ആണെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാൾ പുറത്തുനിന്ന് വന്ന ആളുമാണെന്നാണ് പ്രാഥമിക നിഗമനം.
സ്ഥാപനത്തിന്റെ ഒരു മുറി പൂർണമായും കത്തിയമർന്നു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.