CMDRF

ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

 കോട്ടയത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ കെ അശോകന്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നല്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് ഏൽക്കുകയായിരുന്നു.

അതേസമയം, അടുത്ത മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top