പുണെ: ഭീഷണിപ്പെടുത്തി മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ഹിഞ്ജേവാദി മേഖലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. ബലാത്സംഗം ചെയ്തശേഷം വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതി കാർത്തിക് കാംബാലെയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി സെക്ഷൻ 376, 376(2), 506 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരം കാർത്തികിനെതിരെ കേസെടുത്തു.
പ്രതി ഇരയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായും അസിസ്റ്റന്‍റ് പൊലീസ് കമീഷനർ സുരേഷ് കുരാഡെ പറഞ്ഞു. പെൺകുട്ടി കുടുംബത്തോടൊപ്പം വന്നാണ് പരാതി നൽകിയതെന്നും അദ്ദേഹം അറിയിച്ചു.
ഈ വർഷം ഏപ്രിൽ-ജൂൺ സമയത്താണ് ബലാത്സംഗം നടന്നത്. പരാതിയെത്തുടർന്ന് ഹിഞ്ജേവാഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.