ഇടുക്കിയില്‍ മകന് വിഷം നല്‍കിയ ശേഷം അമ്മ ജീവനൊടുക്കി

ഇടുക്കിയില്‍ മകന് വിഷം നല്‍കിയ ശേഷം അമ്മ ജീവനൊടുക്കി
ഇടുക്കിയില്‍ മകന് വിഷം നല്‍കിയ ശേഷം അമ്മ ജീവനൊടുക്കി

ഇടുക്കി: കമ്പംമേട്ടില്‍ മൂന്ന് വയസ്സുള്ള മകന് വിഷം നല്‍കിയ ശേഷം വിഷം കഴിച്ച് അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോള്‍ (24) ആണ് മരിച്ചത്. അപകട നില തരണം ചെയ്ത മകന്‍ ആരോമല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ആര്യമോള്‍ മകനുമൊത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയില്‍ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയില്‍ എത്തിച്ചത്. ആരോമലിനെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആര്യമോളെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top