CMDRF

ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർയാത്രികന് ക്രൂരമർദ്ദനം; ഏഴ് പേർ അറസ്റ്റിൽ

ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർയാത്രികന് ക്രൂരമർദ്ദനം; ഏഴ് പേർ അറസ്റ്റിൽ
ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർയാത്രികന് ക്രൂരമർദ്ദനം; ഏഴ് പേർ അറസ്റ്റിൽ

മേപ്പാടി: വടുവൻചാൽ ടൗണിൽ വെച്ച് കാർ ഓവർടേക്ക് ചെയ്ത യുവാവിനെ അതിക്രൂരമായി മർദിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയായിരുന്നു സംഭവം. മെയ് ഏഴിന് പരാതി ലഭിച്ചയുടൻതന്നെ രണ്ട് പേരെ മുട്ടിലിൽ വെച്ചും 19ന് ഒരാളെ ബത്തേരിയിൽ വെച്ചും 29ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളിൽ വെച്ചും, ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയിൽ വെച്ചുമാണ് പിടികൂടിയത്.

തോമ്മാട്ടുചാൽ, കടൽമാട്, കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്(29), മലപ്പുറം കടമ്പോട് ചാത്തൻചിറ വീട്ടിൽ ബാദുഷ (26), മലപ്പുറം തിരൂർ പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാൽ കോട്ടൂർ തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫ് (35), ചുളളിയോട് മാടക്കര പുത്തൻവീട്ടിൽ വീട്ടിൽ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട് വട്ടച്ചോല വഴിക്കുഴിയിൽ വീട്ടിൽ ശുപ്പാണ്ടി എന്ന ടിനീഷ് (31), ഗോസ്റ്റ് അഖിൽ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Top