CMDRF

കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള്ള മോഹം നഷ്ടമാകും; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള്ള മോഹം നഷ്ടമാകും; ഫ്രാന്‍സിസ് മാര്‍പ്പാപ്പ
കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള്ള മോഹം നഷ്ടമാകും; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

റോം: യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജനസംഖ്യ കുത്തനെ കുറയുന്നത് തടയാന്‍ അമ്മമാര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള മോഹം നഷ്ടമാകും.

കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ല പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാര്‍ഥത, ഉപഭോക സംസ്‌കാരം, വ്യക്തി മാഹാത്മ്യ വാദം എന്നിവ ആളുകളെ അസന്തുഷ്ടരാക്കി മാറ്റിയതാണ് പ്രശ്‌നം. ഇപ്പോള്‍ കുട്ടികളില്ലാതെ വീടുകളില്‍ പട്ടികളും പൂച്ചകളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഫലപ്രദമായ ദീര്‍ഘകാല സമീപനങ്ങള്‍ ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഇറ്റലിയില്‍ 2023ല്‍ ജനന നിരക്ക് റെക്കോഡ് നിരക്കില്‍ താഴ്ന്നിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരികയാണ്. 379,000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ജനിച്ചത്. 2033 ഓടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 500,000 ആക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ഇറ്റലിയിലെ സര്‍ക്കാര്‍. യൂറോപ്പില്‍ ഏറ്റവും ജനനനിരക്ക് കുറഞ്ഞ രാജ്യം ഗ്രീസ് ആണ്.

വര്‍ഷങ്ങളായി ഗ്രീസിലെ ചില ഗ്രാമങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാറേയില്ല. ജനന നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം, യുവ ദമ്പതികള്‍ക്ക് വീട്, ഇന്‍സന്റീവുകള്‍ തുടങ്ങിയ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top