റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം കർണാടക ഗുൽബർഗ് അലന്റ് സ്വദേശി മരിച്ചു. അബുൽ ലാൽ അൻസാരി (63) ആണ് മരിച്ചത്. അൽ ഹയാത്ത് ആശുപത്രിയിലായിരുന്നു മരണം. പിതാവ്: നുജുമുദ്ദീൻ (പരേത), മാതാവ്: സാഹുർബി (പരേത), ഭാര്യ: അബാൻബി.
റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.