കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മലയാളി അസുഖത്തെ തുടർന്ന്​ മരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57) ആണ് റിയാദിലെ ദറിയ ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സദൂസ്​ എന്ന സ്ഥലത്താണ്​ കുടുംബ​വുമായി കഴിഞ്ഞിരുന്നത്​. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു മരിച്ച ഷഹീദ്.

അതേസമയം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മകൻ ഫായി​സിനോടൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നജീബ് നെല്ലാംകണ്ടി എന്നിവർ രംഗത്തുണ്ട്.

Top