CMDRF

കുറ്റിപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി

സി.പി മുഹമ്മദ് (56) ആണ് മരിച്ചത്

കുറ്റിപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി
കുറ്റിപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി

സുഹാര്‍: മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. സുഹാര്‍ ഫലജില്‍ സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം പകരനെല്ലൂര്‍ ചെമ്പിക്കല്‍ സ്വദേശി ചോലക്ക പറമ്പില്‍ സി.പി മുഹമ്മദ് (56) ആണ് മരിച്ചത്.12 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. പിതാവ്: ഹൈദ്രു. മാതാവ്: കദിയാമു. ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: ഫാസില്‍ (ഖത്തര്‍), സല്‍മാനുല്‍ ഫാരിസ് (ദുബൈ), സഫുവാന്‍, ഫവാസ്, അലൂഫ് മുഹമ്മദ്.ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ.എം.സി.സി പ്രവര്‍ത്തകര്‍ പറഞ്ഞു.

Top