CMDRF

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

കഴിഞ്ഞ മാസം സന്ദർശക വിസയിൽ ഒമാനിൽ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

മസ്‌കത്ത്: ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ ഈസ്റ്റ് വെള്ളൂർ സ്വദേശി ജലീൽ സഖാഫി (49) ആണ് മസ്‌കത്തിന് സമീപം ബിദ്ബിദിൽ അപകടത്തിൽപെട്ടത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ മാസം സന്ദർശക വിസയിൽ ഒമാനിൽ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടൻ. മാതാവ്: സഫിയ.

സമാഇൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കേ് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെൽഫയർ സമിതി അറിയിച്ചു.

Top