സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി

സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്

റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്‍റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു.

Also Read: സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

റിയാദിലെ റൗദയില്‍ മൂന്നുവര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കികിട്ടാന്‍ ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും ശ്രമം നടത്തിയിരുന്നു. ആംഫെറ്റാമിന്‍ ഗുളികകള്‍ കടത്തിയതിന് തബൂക്കില്‍ സൗദി പൗരനെയും ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ട്.

Top