റൂട്ട് കനാല്‍ ചെയ്ത കുട്ടിയുടെ വായില്‍ സൂചി; ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം

അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്

റൂട്ട് കനാല്‍ ചെയ്ത കുട്ടിയുടെ വായില്‍ സൂചി; ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം
റൂട്ട് കനാല്‍ ചെയ്ത കുട്ടിയുടെ വായില്‍ സൂചി; ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം

ആലപ്പുഴ: റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്.

Top