CMDRF

ജര്‍മ്മന്‍ ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം; ബുന്ദസ്ലിഗയില്‍ ആദ്യമായി ബയര്‍ ലെവര്‍കൂസന്‍ ചാമ്പ്യന്‍സ്

ജര്‍മ്മന്‍ ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം; ബുന്ദസ്ലിഗയില്‍ ആദ്യമായി ബയര്‍ ലെവര്‍കൂസന്‍ ചാമ്പ്യന്‍സ്
ജര്‍മ്മന്‍ ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം; ബുന്ദസ്ലിഗയില്‍ ആദ്യമായി ബയര്‍ ലെവര്‍കൂസന്‍ ചാമ്പ്യന്‍സ്

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ബുന്ദസ്ലിഗയില്‍ ബയര്‍ ലെവര്‍കൂസന്‍ ചാമ്പ്യന്മാരായി. സാബി അലോന്‍സോയുടെ ലെവര്‍കുസന്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രെമനെ തോല്‍പ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 25 ജയം ഉള്‍പ്പടെ 79 പോയിന്റ് നേടിക്കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം വിട്ടെത്തിയ ഹാരി കെയ്‌ന് ഈ സീസണും കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വരും. ടോട്ടനത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് ഹാരി കെയ്ന്‍. എങ്കിലും പ്രധാന കിരീടങ്ങളൊന്നും ഇംഗ്ലണ്ട് ദേശീയ ടീം നായകന് നേടാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക് 29 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റേ നേടാന്‍ കഴിഞ്ഞിട്ടുള്ളു. കഴിഞ്ഞ 11 വര്‍ഷം ബുന്ദസ്ലിഗ ചാമ്പ്യന്മാരെന്ന ബയേണ് മ്യൂണികിന്റെ റെക്കോര്‍ഡും ഇവിടെ തകര്‍ന്ന് വീഴുകയാണ്. 1993ന് ശേഷം ഇതാദ്യമായാണ് ലെവര്‍കൂസന്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.

Top