CMDRF

മാരിവില്ലിന്‍ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

മാരിവില്ലിന്‍ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
മാരിവില്ലിന്‍ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന മാരിവില്ലിന്‍ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 10 ന് ചിത്രം തിയേയറ്ററുകളിലെത്തും. സിനിമയുടെ സംവിധായകന്‍ അരുണ്‍ ബോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഏപ്രില്‍ 12 നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ‘മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തെളിവായി സീസണ്‍ ലക്ഷ്യം വെച്ചു വരുന്ന ഒരുപറ്റം സിനിമകള്‍ക്കിടയില്‍ മാരിവില്ലിനായി കുറച്ചുനാള്‍ കൂടി കാത്തിരിക്കാം,’ എന്നായിരുന്നു ഇന്ദ്രജിത് അന്ന് കുറിച്ചത്.

കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറിലെത്തുന്ന ചിത്രത്തില്‍ സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണഇ, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയ താരനിര ഭാഗമാകുന്നുണ്ട്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയ്‌നറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മെലഡികളുടെ കിങ് എന്നറിയപ്പെടുന്ന വിദ്യാസാഗര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Top