ഉപ്പ് കൂടുതലാണ് .. എരുവ് ഇച്ചിരി കുറഞ്ഞു പോയി .. ഈ ഡയലോഗുകളെല്ലാം മനുഷ്യർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇനിയിത് എഐ യും പറയും. ലോകം കീഴടക്കി വാണുകൊണ്ടിരിക്കുന്ന നിർമിതബുദ്ധിയിൽ പുതിയ ഒരു പരീക്ഷണം കൂടി നടന്നുകഴിഞ്ഞു. ഇത്തവണ ഭക്ഷണത്തിലാണ് പരീക്ഷണം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് നാവ് കണ്ടെത്തി എന്നതാണ് ശാസ്ത്രജ്ഞർ പുറത്തുവിടുന്ന വിവരം.
ALSO READ: 47 വർഷത്തെ അകൽച്ച! ഭൂമിയുമായുള്ള ബന്ധം തിരിച്ചുപിടിച്ച് വോയേജർ 1
ഭക്ഷണത്തിന്റെ ഗുണനിലവാരവും അത് എത്രത്തോളം സുരക്ഷിതമാണ് എന്നുമെല്ലാം കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയും. ഇനി ഫുട് ടേസ്റ്റർ തസ്തികകളിൽ ഈ ഇലക്ട്രോണിക് നാവുകളായിരിക്കും വാഴുക.
ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് ഇവയുടെ രുചി പരീക്ഷണങ്ങൾ. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാൻ ഇതുകൊണ്ട് കഴിയും. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്.