രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വേട്ടൈയന്‍’. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയന്‍ സിനിമയുടെ പുതിയ ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ നായികാ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ്. താര എന്ന നായികാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുക. മഞ്ജു വാര്യര്‍ രജനികാന്തിന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബട്ടി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡിന്‍ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.