നവജാത ശിശുവിന് 25 വിരലുകൾ; ദൈവാനുഗ്രഹമെന്ന് അമ്മ

നവജാത ശിശുവിന് 25 വിരലുകൾ; ദൈവാനുഗ്രഹമെന്ന് അമ്മ
നവജാത ശിശുവിന് 25 വിരലുകൾ; ദൈവാനുഗ്രഹമെന്ന് അമ്മ

ബെം​ഗളൂരു: കർണാടകയിൽ 25 വിരലുകളുമായി കുഞ്ഞ് ജനിച്ചു. ബാഗൽക്കോട്ട് ജില്ലയിലാണ് അസാധാരണ സംഭവം. 13 കൈവിരലുകളും 12 കാൽ വിരലുകളുമാണ് കുഞ്ഞിനുള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വലതുകൈയിൽ ആറ് വിരലുകളും ഇടത് കൈയിൽ ഏഴ് വിരലുകളുമാണ് ഉള്ളത്. ആറ് വീതം വിരലുകളാണ് ഇരുകാലുകളിലുമായി ഉള്ളത്. അതേസമയം, കുഞ്ഞിന് വിരൽ കൂടിയതിൽ കുടുംബത്തിന് യാതൊരു സങ്കടവുമില്ല. മറിച്ച്, സന്തോഷത്തിലാണ് അവർ. ഇത്തരമൊരു ആൺകുഞ്ഞ് പിറന്നത് ദൈവാനുഗ്രഹമാണെന്ന് അമ്മ ഭാരതി പറഞ്ഞു.

കുഞ്ഞിൻറെ അസാധാരണമായ പ്രത്യേകതകളിൽ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് പിതാവായ ഗുരപ്പ കോണൂരും പ്രതികരിച്ചു. തങ്ങൾ ആരാധിക്കുന്ന ദേവിയുടെ അവതാരമാണെന്ന് ഈ കുഞ്ഞെന്നാണ് വീട്ടുകാരുടെ വിശ്വാസം. തൻറെ ഭാര്യ കർണാടകയിലെ കുന്ദരാഗിയിലുള്ള ശ്രീ ഭുവനേശ്വരി ദേവി ശക്തിപീഠം സുരഗിരി ഹിൽസ് ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നുവെന്നും ഗുരപ്പ പറഞ്ഞു. ബാഗൽകോട്ട് ജില്ലയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ സൺഷൈൻ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ശിശുക്കളിൽ അധിക വിരലുകളും കാൽവിരലുകളും ഉണ്ടാകുന്ന അപൂർവ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

Top