തമിഴ്നാട്: മയിലാടുതുറൈയിലെ ബസ് സ്റ്റാൻഡിൽ നവജാത ശിശുവിനെ പൊതു ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ ശുചീകരണ തൊഴിലാളികൾ കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിക്കുകയും ചെയ്തു.
കക്കൂസിലെ ബക്കറ്റിനുള്ളിൽ കുഞ്ഞിനെ മൂടിവെച്ച നിലയിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ പൊക്കിൾക്കൊടി മാറ്റിയിട്ടുണ്ടായിരുന്നില്ല.
Also Read: അമ്മയുടെ അസുഖം മാറാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ
നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ, സംശയാസ്പദമായ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾക്കായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.