CMDRF

പൊലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ടു

പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ പ്രതി ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പൊലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ടു
പൊലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ടു

ചെന്നൈ: ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ സീസിങ് രാജ എന്നയാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആന്ധ്രയിൽ ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തെളിവെടുപ്പിനായി നീലങ്കരൈയിൽ എത്തിച്ചപ്പോഴാണ് തോക്ക് ഉപയോഗിച്ച് പ്രതി പൊലീസിനെ ആക്രമിച്ചത്. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് പ്രതിക്ക് വെടിയേറ്റതും മരണം സംഭവിച്ചതും.

നടന്നത് ഏറ്റുമുട്ടൽ കൊലയോ?

GUN AND BULLETS- SYMBOLIC IMAGE

എ.അരുൺ ചെന്നൈ കമ്മീഷണറായി ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണ് ഇത്. പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ പ്രതി ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ അഞ്ചു കൊലപാതകങ്ങളടക്കം 33 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഇയാൾ.

Also Read: ഫ്രിഡ്ജിൽ മൃതദേഹം: ബാർബർ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റഡിയിൽ

വയറ്റിലും നെഞ്ചിലും വെടിയേറ്റ പ്രതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

Top