ചികിത്സ വൈകി ഒരു വയസ്സുകാരന്‍ മരിച്ചു; പരാതിയുമായി കുടുംബം

ഒമ്പത് മണിക്കു ശേഷം നില വഷളായതിനെ തുടർന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ചികിത്സ വൈകി ഒരു വയസ്സുകാരന്‍ മരിച്ചു; പരാതിയുമായി കുടുംബം
ചികിത്സ വൈകി ഒരു വയസ്സുകാരന്‍ മരിച്ചു; പരാതിയുമായി കുടുംബം

തൃശൂർ: സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവു മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി കുടുംബം. പനി ബാധിച്ചാണ് കുട്ടിയെ തൃശൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചത്. എന്നാൽ പീഡിയാട്രീഷന്റെ നിർദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ‘വൈകുന്നേരം മുതൽ രാത്രി വരെ ചികിത്സിച്ചില്ലെന്നും കുടുംബം പറയുന്നു.

ഒമ്പത് മണിക്കു ശേഷം നില വഷളായതിനെ തുടർന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് കുട്ടി മരണപ്പെടുകയായിരുന്നു. അതേസമയം, ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Top