CMDRF

ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

വീടിനു പുറത്തെ ശുചിമുറിയിലെ ബക്കറ്റിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കോട്ടയ്ക്കൽ: മലപ്പുറം എടരിക്കോട് പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ നൗഫലിന്റെ മകൾ ഒരു വയസുകാരി ഹൈറ മറിയത്തെയാണു ബക്കറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനു പുറത്തെ ശുചിമുറിയിലെ ബക്കറ്റിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Top